കണ്ണൂർ:പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽകോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണനയുംനിലവിലുള്ള ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ആശുപത്രി വികസന സൊസൈറ്റിയുടെ മറവിൽനടക്കുന്നരാഷ്ട്രീയവത്കരണവുംഅവസാനിപ്പിച്ച്മെഡിക്കൽകോളജിനെസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 3 ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മെഡിക്കൽ കോളജ് പരിസരത്ത് ജനകീയ പ്രക്ഷോഭ കൺവെൻഷൻ നടത്തുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ശംസുദ്ദീൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.വിവിധഘടകകക്ഷിനേതാക്കൾപ്രസംഗിക്കും.
എല്ലാഡിപ്പാർട്ട്മെൻ്റുകളിലുംആവശ്യമായജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെആഗിരണ പ്രക്രിയ അനോമലി പരിഹരിച്ച് എത്രയും വേഗം പൂർത്തീകരിക്കുക, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക, പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക താൽകാലികനിയമനങ്ങൾഎംപ്ലോയ്മെൻ്റ്എക്സ്ചേഞ്ച് വഴി മാത്രമാക്കുക, നിർമ്മാണപ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളപ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ ജനകീയകൺവെൻഷനെന്ന് നേതാക്കൾ പറഞ്ഞു. വിവിധകക്ഷിനേതാക്കളെയുംജനപ്രതിനിധികളെയും ഉൾപ്പെടുത്തി മെഡിക്കൽ കോളജ് സംരക്ഷണ സമിതിക്ക് കൺവെൻഷൻ രൂപം നൽകും.
UDF protested in front of the medical college on October 3 demanding a solution to the problems of Pariyaram.